ഹോര്‍മോണ്‍ ഉല്‍പാധനതിലൂടെ, ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് തൈറോയിഡ് ഗ്രന്ഥിയാണ്. സാധാരണയായി കാണപെടുന്ന തൈറോയിഡ് രോഗാവസ്ഥകള്‍ ഇവയൊക്കെയാണ്
ഹൈപോ തൈരോടിസം - കുറഞ്ഞ അളവില്‍ തൈറോയിഡ് ഹോര്‍മോണ്‍ ഉല്‍പാധനം ഉണ്ടാകുന്നു)
കാരണങ്ങള്‍:-
ഓട്ടോ ഇമ്മുന്‍ രോഗങ്ങള്‍, തൈറോയിഡ് ഗ്രന്ഥിയുടെ നീര്‍വീക്കം, ഗ്രന്ഥി നീക്കം ചെയ്യല്‍
ലക്ഷണങ്ങള്‍:-
അതിയായ ക്ഷീണം, വരണ്ടുണങ്ങിയ തൊലി, അതിയായ തണുപ്പ് അനുഭവപ്പെടുക, വിഷാദം, ശരീരവേദന, മലബന്ധം, മുടികൊഴിച്ചില്‍, ദേഹത്ത് നീര് വര്‍ദ്ധിക്കുക, ഉറക്കമിലായ്മ, നെഞ്ചിടിപ്പ്, ലൈംഗിക താല്‍പര്യക്കുറവ്, ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍.
ഹൈപ്പര്‍ തൈരോടിസം - കൂടുതല്‍ ഹോര്‍മോണ്‍ ഉല്‍പാദനം ഉണ്ടാകുന്നു).
കാരണങ്ങള്‍:-
ഗ്രെവ്സ് രോഗം, തൈറോയിഡ് ഗ്രന്ഥിയിലെ മുഴകള്‍, കുടുതല്‍ അളവില്‍ അയോഡിന്‍ അടങ്ങിയ ഭക്ഷണം, കാന്‍സര്‍, പിട്യുടരി ഗ്രന്ഥിയുടെ പ്രവര്‍ത്തനതകരാര്‍.
ലക്ഷണങ്ങള്‍:-
ശരീരഭാരം കുറയുക, നെഞ്ചിടിപ്പ്, അതിയായ തണുപ് , വിയര്‍പ്പ് , ക്ഷീണം എന്നിവ അനുഭവപ്പെടുക, അകാരണമായ കൈവിറയ്ക്കല്‍.
രോഗനിര്‍ണ്ണയം:-
തൈറോയിഡ് ഹോര്‍മോണ്‍ ആയ ടിത്രീ, ടീഫോര്‍, ടി.എസ. എച്ച് എന്നിവ കൂടാതെ ഗ്രന്ഥിയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ആന്റിബോഡികളായ ആന്റി തൈറോഗ്ലോബുലിന്‍, ആന്റി തൈരോക്സിപെരോക്സിടെസ്, ടി.എസ്.എച്ച് റിസപ്റ്റെര്‍ ആന്റിബോടികള്‍ എന്നിവ ഡോക്ടര്‍ നിര്‍ദേശിചേക്കാം. റേഡിയോ ആക്ടീവ് അയോഡിന്‍ ഉപയോഗിച്ചുള്ള തൈറോയിഡ് സ്കാന്‍, കുത്തി എടുത്തുള്ള ബയോപ്സി പരിശോധന എന്നിവ രോഗനിര്‍ണയതിനായി ഉപയോഗിക്കുന്നു.
ഹോമിയോപതി ചികിത്സ:-
തൈറോയിഡ് രോഗങ്ങള്‍ പൂര്‍ണമായും, മറ്റു പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാതെ ഹോമിയോപതി ചികിത്സ കൊണ്ട് മാറുന്നു. സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകള്‍ നാട്രം മൂര്‍, അയോടം, തൈരോയിടിനം, ഫുക്കസ്, സെപിയ, സ്ടാഫിസഗ്രിയ എന്നിവയാണ്. ചികിത്സ അന്ഗീകൃത ഹോമിയോപതി ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ചെയ്യുക.