മൈഗ്രൈന്‍ എന്ന വില്ലന്‍

തലവേദനയോടൊപ്പം
                       ചെറിയ ശബ്ദം, പ്രകാശം, വാസന എന്നിവ നിങ്ങള്‍ക്ക്                                                  അസഹ്യമാകുന്നുണ്ടോ??
തലവേദനയോടൊപ്പം
കാഴ്ച്ചയില്‍ ബുദ്ധിമുട്ട്, ശര്‍ദില്‍ എന്നിവ                                           അനുഭവപെടാറുണ്ടോ....


                 എങ്കില്‍ തീര്‍ച്ചയായും അവ മൈഗ്രൈനിന്‍റെ ലക്ഷണങ്ങള്‍ ആണ്... ലോകത്തെ ജനസംഖ്യയുടെ 2% മൈഗ്രൈന്‍ രോഗികള്‍ ആണെന് എന്നാണ് കണക്കുകള്‍ സൂചിപ്പികുന്നത്, അതില്‍ സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ മൂന്ന് മടങ്ങ്‌ സാധ്യത കൂടുതലാണ്. ആര്‍ത്തവകാലത്തിനു മുന്‍പേയുള്ള ദിവസങ്ങളില്‍ ആണ് ഇത് കൂടുതലും ഉണ്ടാകുന്നത്.  തലയുടെ പകുതി ഭാഗത്തെ ബാധിക്കുന്നു എന്നതിനാല്‍ ‘ഹെമിക്രേനിയ’ എന്നും നെറ്റിയുടെ ഭാഗത്ത്‌ നിന്ന് ആരംഭിക്കുനത് കൊണ്ട് “ചെന്നിക്കുത്ത്” എന്ന് ഇതിനു പേരുണ്ട്.  

                 ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തിലും, പ്രവര്‍ത്തനമേഖലയിലും, സമൂഹ്യജീവിതത്തിലും ഒരുപാട് പ്രശ്നങ്ങള്‍ മൈഗ്രൈന്‍ കാരണം ഉണ്ടാകാറുണ്ട്. രോഗലക്ഷണങ്ങള്‍ പലരിലും പലവിധമായാണ് കാണപെടാറുള്ളത്..  ഒരെ വ്യക്തിയില്‍ തന്നെ, അനുഭവപെടുന്ന സമയത്തിലും, ആവര്‍ത്തനത്തിലും മിക്കവാറും വ്യത്യാസം കാണാറുണ്ട്‌. ഏകദേശം 4 മണിക്കൂര്‍ മുതല്‍ 72 മണികൂര്‍ വരെ ഒരു മൈഗ്രൈന്‍ അറ്റാക്ക് നീണ്ടു നില്‍ക്കാം. രണ്ടു മൈഗ്രൈന്‍ അറ്റാക്കിനു ഇടയ്ക്കുള്ള സമയം ലക്ഷണങ്ങള്‍ ഇല്ലാതെ സാധാരണജീവിതം നയിക്കാന്‍ രോഗിക്കള്‍ക്ക് ആകും. 

മൈഗ്രൈന്‍ ഉണ്ടാകുന്നതിനു കാരണം...


മൈഗ്രൈന്‍ എന്ത് കൊണ്ട് ഉണ്ടാവുന്നു എന്നുള്ളത് ഇപ്പോഴും അവ്യക്തമാണ്. പക്ഷെ തലമുറയായി ഇത് കണ്ടു വരാറുണ്ട് എന്നുള്ളത് കണക്കുകള്‍ അടിവരയിടുന്നു. തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന സങ്കോച വികാസങ്ങളും അവയെ ആവരണം ചെയ്തു കൊണ്ട് നിലനില്‍ക്കുന്ന നാഡികളുടെ ഉത്തേജനവും ഒരു കാരണമാണ്

മൈഗ്രൈനും ഉദീപനകാരണങ്ങളും 

രോഗം വരാന്‍ സാധ്യത ഉള്ളവരില്‍ അമിത സമ്മര്‍ദം, ഭക്ഷണം കഴിക്കാതിരിക്കുക, മദ്യത്തിന്‍റെ ഉപയോഗം, സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍, ഉറക്കമിലായ്മ, പാരിസ്ഥിതിക പ്രശ്നങ്ങള്‍, കഫീന്‍, മധുരപലഹാരങ്ങള്‍, ടി.വി, കമ്പൂട്ടര്‍ തുടങ്ങിയവയുടെ അമിത ഉപയോഗം എന്നിവ മൈഗ്രൈന്‍ തുടങ്ങാന്‍ പ്രേരകശക്തിയായി പറയുന്നു. 

രോഗഘട്ടങ്ങള്‍:- 
ഒന്നാം ഘട്ടത്തില്‍ ക്ഷീണം, മധുരത്തോടുള്ള അമിതാര്‍ത്തി, അമിത ദാഹം എന്നിവ കാണാം. രോഗവസ്ഥ തുടങ്ങുന്നു എന്ന്, സ്വയം അറിയാന്‍ ഈ ലക്ഷണങ്ങള്‍ നിരീഷിച്ചാല്‍ മതിയാവും.  
രണ്ടാം ഘട്ടത്തില്‍  നാഡിസംബന്ധമായ ലക്ഷണങ്ങളായ കണ്ണിന്‍റെ കാഴ്ചയ്ക്ക് മുന്‍പിലായി കറുത്ത പാടുകള്‍,  പ്രകാശകിരണങ്ങള്‍, തലചുറ്റല്‍, തരിപ്പ്, ക്ഷീണം എന്നിവ അനുഭവപെടുന്നു.
കഠിനമായ തലവേദനയാണ് മൂന്നാം ഘട്ടത്തില്‍ അനുഭവപ്പെടുക. തലവേദനയോടൊപ്പം, ഓക്കാനം, ശര്‍ദില്‍ ഉണ്ടാകുന്നതോടൊപ്പം, ശരീരം എലക്കുന്നതോടൊപ്പം വേദന അധികമാവുന്നതും നാലാം ഘട്ടത്തില്‍ സാധാരണയാണ്.
ആവസനഘട്ടത്തില്‍ അതിയായ ക്ഷീണത്തോടൊപ്പം, തലവേദനയുടെ കാഠിന്യം കുറയുക്കയും, ഉറക്കം രോഗികളില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

വിവിധ തരം മൈഗ്രൈന്‍:- 
              ഓറ ഇല്ലാത്ത മൈഗ്രൈന്‍ - 70% രോഗിക്കളിലും ഇത്തരം മൈഗ്രൈന്‍ ആണ് കാണാറുള്ളത്. ഓറയുടെ ലക്ഷങ്ങള്‍ ആയ കണ്ണിന്‍റെ കാഴ്ചയ്ക്ക് മുന്‍പിലായി കറുത്ത പാടുകള്‍,  പ്രകാശകിരണങ്ങള്‍, സിഗ് സാഗ് വരകള്‍, തലചുറ്റല്‍ എന്നിവ ഇത്തരം അവസ്ഥയില്‍ കാണാറില്ല...
              ഓറ ഉള്ള മൈഗ്രൈന്‍ :- ഓറയുടെ എല്ലാവിധ ലക്ഷങ്ങളും അനുഭവപെടുന്നു. 
ഇവ കൂടാതെ ഹെമിപ്ലേജിക് മൈഗ്രൈന്‍, ക്രോണിക് മൈഗ്രൈന്‍, മെന്‍സസ് മൈഗ്രൈന്‍  എന്നിവയും വളരെ അസാധാരണമായി കണ്ടുവരുന്നവയാണ്. 

ഹോമിയോപതി ചികിത്സ:- 
രോഗലക്ഷണങ്ങളും, മാനസികതലവും അറിഞ്ഞുകൊണ്ട് ചെയ്യുന്ന ചികിത്സ ആയതുകൊണ്ട് ഹോമിയോപതി ചികിത്സ അതീവ ഫലപ്രധമാണ്. നാട്രം മൂര്‍, ഗ്ലോനൈന്‍, മെലിലോടസ്, സ്പൈജീലിയ, സാന്‍ഖുനേരിയ, ഐറിസ് വേര്സി എന്നിവ ലക്ഷണത്തിനു അനുസരിച്ച് നല്‍കാവുന്നതാണ്. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കാനും, വെള്ളം കുടിക്കാനും ശ്രദ്ധിക്കുന്നത് നല്ലതാണ്.